NEWS
ഏഷ്യൻ ഗെയിംസ് ബീച്ച് വോളിബോളിൽ ഖത്തറിന് വീണ്ടും സ്വർണം; തുടർച്ചയായ രണ്ടാം നേട്ടം
04/10/2026 01:38 PM IST
nila

ദോഹ:ഐച്ചി-നാഗോയ 2026 ഏഷ്യൻ ഗെയിംസ് ബീച്ച് വോളിബോളിൽ ഖത്തറിന് തങ്കത്തിളക്കം. ഖത്തറിന്റെ ഷരീഫ് യൂനസ് - അഹമ്മദ് തിജാൻ സഖ്യം കലാശപ്പോരാട്ടത്തിൽ ഇന്തോനേഷ്യൻ ജോഡിയെ 2-1 എന്ന സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഖത്തറിനായി സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസ് ബീച്ച് വോളിബോളിൽ ഖത്തറിന്റെ തുടർച്ചയായ രണ്ടാം സ്വർണനേട്ടമാണിത്.
സെമിഫൈനലിൽ തായ്‌ലൻഡിനെ തകർത്താണ് ഖത്തർ ഫൈനലിലേക്ക് യോഗ്യത നേടിയതും സ്വർണമെഡൽ സ്വപ്നത്തിലേക്ക് ഒരു പടികൂടി അടുത്തതും. ഖത്തറിന്റെ ഈ വിജയത്തോടെ ഏഷ്യൻ ഗെയിംസിലെ രാജ്യത്തിന്റെ ആകെ മെഡൽ നേട്ടം കൂടുതൽ കരുത്തുറ്റതായി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










